സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ചേലാമറ്റം വില്ലേജിൽ ടൗൺ ബ്ലോക്ക് 11-ൽ റീ സർവ്വെ 1- ൽ പ്പെട്ട 30 ഏക്കർ ഭൂമി കിൻഫ്രയക്ക് വ്യവസായിക പാർക്ക് സ്ഥാപിക്കുന്നതിനായി പതിച്ചു നൽകിയ സർക്കാർ ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവാകുന്നു
...
മ്യഗസംരക്ഷണ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള കന്നുകാലി വികസന ബോർഡ്, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, കേരള ഫീഡ്സ് ലിമിറ്റഡ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2022-2023 വർഷത്തെ ബോണസ് / മറ്റ് അലവൻസുകൾ അനുവദിക്കുന്നതിന് മ്യഗസംരക്ഷണ വകുപ്പിൽ നിന്നും നൽകിയ അനുമതിക്ക് സാധുകരണം നൽകി ഉത്തരവ്
...
കിഫ്ബി മുഖേന നടപ്പിലാക്കുന്ന കുട്ടനാട് സമഗ്ര കുടിവെളള പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പാക്കേജ് - VI ന്റെ പ്രവൃത്തിയ്ക്ക് ലഭിച്ച ഏക ദർഘാസ് അംഗീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
രജിസേട്രഷൻ - ജീവനക്കാര്യം - പത്തനംതിട്ട അമാർഗമേറ്റഡ് സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് ആയിരിക്കെ അന്തരിച്ച പി.റ്റി.സുബാഷ്-ന്റെ മകൾ കുമാരി സ്വാതി സുബാഷ്-ന് ആശ്രിത നിയമന പദ്ധതി പ്രകാരം നിയമനം നൽകുന്നതന് - അപേക്ഷ സമർപ്പിക്കാനുണ്ടായ കാലതാമസം മാപ്പാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കേരള കാഷ്യു ബോർഡ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്നും 50 കോടി രൂപ ഒറ്റത്തവണ അഡ് ഹോക് ക്രെഡിറ്റ് വായ്പ ലഭിക്കുന്നതിന് 6 മാസത്തേയ്ക്ക് സർക്കാർ ഗ്യാരണ്ടി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
ഹൈറ്റ്സ് സമർപ്പിച്ച ഡിപിആറിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറേഷൻ സ്ഥാപിക്കുന്നതിനുള്ള പുതുക്കിയ ഭരണാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു
...
വിജിലൻസ് വിംഗ് - സാങ്കേിത വിഭാഗം ജീവനക്കാരുടെ ശമ്പളവും മറ്റ് അലവൻസുകളും പൊതുഭരണ അക്കൗണ്ട്സ് വകുപ്പിലെ 2052-Secretariat General Service എന്ന ശീർഷകത്തിൽ നിന്നും നൽകി വരുന്നത് മാറ്റി 2217 മേജർ ഹെഡിൽ ഉൾപ്പെടുത്തി പുതിയ ശീർഷകം തുടങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി കളമശ്ശേരി നഗരസഭയിലെ CUSAT പമ്പ് ഹൗസിനടുത്ത് 20 ലക്ഷം ലിറ്റർ ശേഷിയുള്ള OHSR ടാങ്ക് നിർമ്മാണത്തിനും അനുബന്ധ ജോലികൾക്കും ലഭിച്ച ദർഘാസ് അംഗീകരിക്കാൻ അനുമതി
...
എൻ.ഡി.പി.എസ്., എസ്.സി/എസ്.ടി, അബ്കാരി, പോക്സോ, എൻ.ഐ.എ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പ്രതിമാസ വേതനം വർദ്ധിപ്പിച്ച് ഉത്തരവ്
...
സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ക്രമ നമ്പർ 19 ആയി ഉൾപ്പെട്ട ഗണിക (Ganika) എന്ന സമുദായ പദത്തിന് പകരം ഗണിക/ഗാണിഗ (Ganika/Ganiga) എന്നാക്കി മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
ബയോ360 ലൈഫ് സയൻസസ് പാർക്കിൽ CSIR-NIIST യുടെ ₹215 കോടി നിക്ഷേപ നിർദ്ദേശങ്ങൾക്ക് അംഗീകാരം, ഇതിൽ 90 വർഷത്തെ പാട്ടത്തിന് 10 ഏക്കർ ഭൂമി അനുവദിക്കലും ഉൾപ്പെടുന്നു
...
വിവിധ ഉദ്ദേശ്യങ്ങൾക്കായി റവന്യൂ വകുപ്പിന് കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ തുടർച്ചാനുമതിയിൽ പ്രവർത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താല്കാലിക തസ്കികകൾക്ക് 01.01.2025 മുതൽ 31.12.2025 വരെ തുടർച്ചാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
2016 ലെ ആർപിഡബ്ല്യുഡി ആക്ടിലെ സെക്ഷൻ 20(4) പ്രകാരം ഒരു സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീ മനോജ് കുമാർ ജി.യെ ഡിസബിലിറ്റി സർട്ടിഫിക്കറ്റിന്റെ തീയതി മുതൽ ശമ്പളവും ആനുകൂല്യങ്ങളും പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് നിലനിർത്തൽ ഉത്തരവ്
...
തൊഴിൽ വകുപ്പിലെ ആലുവ, പീരുമേട്, കൽപ്പറ്റ, നെന്മാറ എന്നീ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിൽ മഹീന്ദ്ര ബൊലേറോ B6 BS6 വാഹനങ്ങൾ ഓരോന്ന് വീതം വാങ്ങുന്നതിന് ലേബർ കമ്മീഷണർക്ക് അനുമതി
...
പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ കുട്ടക്കടവ് റെഗുലേറ്റർ നിർമ്മാണ പ്രവൃത്തിയ്ക്ക് DSR 2018-25% പ്രകാരമുളള പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകി നിലവിലെ കരാറുകാരന് പ്രവൃത്തി ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
...
സമാശ്വാസ തൊഴിൽദാന പദ്ധതി - പോലീസ് വകുപ്പിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ സേവനമനുഷ്ഠിച്ച് വരവെ നിര്യാതനായ ജ്യോതിഷ് കുമാർ ബി എസ് - ന്റെ മകൾ കുമാരി. അഞ്ജു.ജെ.എസ് ആശ്രിത നിയമനം ലഭിക്കുന്നതിനായി തസ്തികമാറ്റ അപേക്ഷ സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം മാപ്പാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 12 കിഫ്ബി എൽ.എ യൂണിറ്റുകൾക്കായി സേവന വേതന ചെലവുകൾ കിഫ്ബി വഹിക്കണമെന്ന വ്യവസ്ഥയിൽ അധികമായി സ്യഷ്ടിച്ചിരുന്ന 62 താല്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വില്ലേജിലെ സർവേ നമ്പർ 286/14 ലെ 06.20 R ഭൂമിയും കെട്ടിടവും, പിടിച്ചെടുത്ത ബോട്ട് ഉൾപ്പെടെ, ട്രഷറർക്ക് ₹3,52,900 അടച്ചാൽ അശോക് കുമാറിന്റെ നിയമപരമായ അവകാശികൾക്ക് തിരികെ നൽകാൻ ഉത്തരവ്
...
കെ.എം.ഡി.സി.എല്ലിലെ മുൻ ജീവനക്കാരായ ശ്രീ. ബിജു ജോസഫ്, പരേതയായ ശ്രീമതി. മോഹിനി ടി.വി എന്നിവരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ശമ്പള വർദ്ധനവ് 01.07.2019 മുതൽ നടപ്പിലാക്കുന്നതിനുള്ള അംഗീകാരം
...
പത്തനംതിട്ട ജില്ലയിലെ മണിമലയാറിന് കുറുകെ പാറക്കടവ് പാലത്തിന്റെ നിർമ്മാണം - നിലവിലുളള മാനദണ്ഡങ്ങളിൽ ഇളവ് നൽകി ടെണ്ടർ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
...
2015ലെ 35-ാമത് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് റഗ്ബിയിൽ വെങ്കല മെഡൽ നേടിയ ടീം അംഗമായ ശ്രീമതി ഹരിശ്രീ എം-ന് കായിക യുവജനകാര്യ വകുപ്പിൽ ക്ലാർക്കിന്റെ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ നിലവിൽ മാനേജിങ് ഡയറക്ടറായ ശ്രീമതി. ബിന്ദു.വി.സിയക്ക് പുനർനിയമന വ്യവസ്ഥയിൽ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.