മെഡിസെപ്: 13 അടിയന്തര സാഹചര്യങ്ങളിൽ മറ്റ് ആശുപത്രികളിൽ ചികിത്സ; മാർഗ്ഗരേഖ പുറപ്പെടുവിച്ചു


സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് രണ്ടാം ഘട്ടത്തിൽ, അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് തുക റീഇംബേഴ്സ് ചെയ്യുന്നതിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. പുതിയ സർക്കുലർ പ്രകാരം നിർദ്ദിഷ്ട 13 അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.  

വാഹനാപകടം, ഹൃദയാഘാതം, വീഴ്ച‌, പാമ്പുകടി തു ടങ്ങിയ അടിയന്തര സാഹചര്യ ങ്ങളിൽ മെഡിസെപ് ഇൻഷുറൻസ് ഉള്ളവർക്ക് എംപാനൽ പട്ടികയിൽ ഇല്ലാത്ത ആശുപത്രികളിലും ചികിത്സ തേടാം. പക്ഷാഘാതം, ആക്രമണം അല്ലെങ്കിൽ മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആഘാതം, മൃഗങ്ങളുടെ ആക്രമണം, വെള്ളത്തിൽ മുങ്ങൽ, തുങ്ങൽ, വിഷബാധ, വൈദ്യുതാഘാതം, സൂര്യാഘാതം, പൊള്ളൽ,അജ്ഞാത ജീവി കളുടെ കടി എന്നിവയാണ് മറ്റ് അടിയന്തര സാഹചര്യങ്ങൾ. 

എംപാനൽ ചെയ്യാത്ത ആശു പത്രികളിൽ ഫെബ്രുവരി ഒന്നിനു ശേഷം മേൽ സാഹചര്യങ്ങളിൽ ചികിത്സ തേടിയവർക്കും ക്ലെയിം ലഭ്യമാകും. ഡിസ്‌ചാർജ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ മെഡിസെപ് പോർട്ടൽ (www.medisep.kerala.gov.in)  വഴി അപേക്ഷ നൽകണം. തുക തിരികെ ലഭിക്കാൻ അർ ഹതയുണ്ടെങ്കിൽ, സമർപ്പിക്കേണ്ട മറ്റ് രേഖകളുടെ വിവരങ്ങളും അവ നൽകേണ്ട വിലാസവും ഇമെയിൽ വഴി ലഭിക്കും. രേഖകൾ അംഗീകരിച്ചാൽ ക്ലെയിം തുക ഇൻഷുറൻസ് കമ്പനി അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും. അപേക്ഷ നിരസിച്ചാൽ ആ വിവരവും ഇമെയിൽ വഴി അറിയിക്കും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ 1800-425-0237 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മുൻപ് മെഡിസെപ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ മാത്രമേ ചികിത്സ തേടാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ ഉത്തരവിലൂടെ, അപകടം, പാമ്പുകടി, ഹൃദയാഘാതം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി മെഡിസെപ് ലിസ്റ്റിൽ ഉണ്ടോ എന്ന് നോക്കി സമയം കളയാതെ തൊട്ടടുത്തുള്ള ഏത് മികച്ച ആശുപത്രിയിലും രോഗിയെ പ്രവേശിപ്പിക്കാം. ഇത് ജീവൻ രക്ഷിക്കാൻ ഏറ്റവും നിർണായകമാണ്.  

അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ അപകടങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതകളിൽ നിന്ന് ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് വലിയ സംരക്ഷണം നൽകുന്നു. എംപാനൽ ചെയ്യാത്ത ആശുപത്രിയിലാണെങ്കിലും കൃത്യമായ മാനദണ്ഡങ്ങളോടെ ചികിത്സാ തുക ബാങ്ക് അക്കൗണ്ടിലേക്ക് റീഇംബേഴ്സ് ചെയ്യപ്പെടും.  

ഓഫീസുകൾ കയറിയിറങ്ങുകയോ ഇടനിലക്കാരെ സമീപിക്കുകയോ ചെയ്യാതെ തന്നെ ഡിസ്‌ചാർജ് ചെയ്ത് 30 ദിവസത്തിനകം ഉപഭോക്താക്കൾക്ക് സ്വന്തമായി മെഡിസെപ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ഓരോ ഘട്ടത്തിലെയും വിവരങ്ങളും അനുമതികളും ഇമെയിൽ വഴി കൃത്യമായി ലഭിക്കുമെന്നത് പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നു.  


https://kerala.gov.in/assets/ckupload/Circular%2026-2026-Fin%20dt%2019-6-2026_1782369218.pdf

 25-06-2026


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല