ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി


മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലേക്കായി സംസ്ഥാനത്ത് ഒരു ഗ്രാഫീന്‍ ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍പ്പെടുന്ന ഇന്ത്യ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ (ഐ.ഐ.സി.ജി) സ്ഥാപിക്കുന്നതിനായി 86.4156 കോടി രൂപയുടെ ഭരണാനുമതി. ലോകമെമ്പാടും ഗ്രാഫീനുമായി ബന്ധപ്പെട്ട നിരവധി ഗവേഷണങ്ങള്‍ നടന്നു വരുന്നതിനിടെയാണ് കേരളത്തില്‍ ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ തീരുമാനമാകുന്നത്. ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്, ഊര്‍ജ്ജോത്പാദന മേഖല, മെഡിക്കല്‍- നാനോ ടെക്‌നോളജി, വ്യവസായം, നിര്‍മ്മാണ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഗ്രാഫീന് സാധിക്കും.ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി (ജി.പി.പി.എഫ്) നടപ്പിലാക്കുന്നതിനായി 237 കോടിയുടെ ഭരണാനുമതി നല്‍കി. ജി.പി.പി.എഫിന്റെ നിര്‍വഹണ ഏജന്‍സിയായി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയെ നിയോഗിച്ചു. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി കിന്‍ഫ്രയെ നിയോഗിച്ചും ഉത്തരവായി. https://document.kerala.gov.in/documents/cabinetdecisions//cabinet0411202316:40:10.pdf

 03-05-2024


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്