കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു


കോവിഡ്‌ 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ തൊഴില്‍ നഷ്ടപ്പെട്ട്‌ മടങ്ങി വന്ന പ്രവാസികള്‍ക്ക്‌ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പലിശരഹിത വായ്പയും മറ്റ്‌ പിന്തുണ സഹായങ്ങളും നൽകി ചെറിയൊരു പരിഹാരം കാണുക എന്ന നിലയിലാണ്‌ സര്‍ക്കാര്‍ പ്രവാസി ഭദ്രത പദ്ധതി രൂപീകരിച്ചിട്ടുള്ളത്‌. നോര്‍ക്ക റൂട്‌സുമായി സംയോജിച്ച്‌ കുടുംബശ്രീ മുഖേനയാണ്‌ പ്രവാസി ഭദ്രത പദ്ധതി "PEARL"(Pravasi Entrepreneurship Augmentation and Reformation of Livelihoods) നടപ്പിലാക്കുന്നത്. പ്രവാസി ഭദ്രത (PEARL) പദ്ധതിയുടെ ഓദ്യോഗിക ഉദ്ഘാടനം 26/08/2021-ന്‌ മുഖ്യമന്ത്രി നിർവഹിച്ചു. 30 കോടി രൂപ പ്രവാസി ഭദ്രത പദ്ധതി നടപ്പിലാക്കുന്നതിനായി നോര്‍ക്ക റൂട്ട്സ്‌ കുടുംബശ്രീക്ക്‌ നല്‍കാന്‍ ഉത്തരവ്‌ ലഭിച്ചിട്ടുണ്ട്‌. ഈ പദ്ധതിയിലുടെ തൊഴില്‍ നഷ്ടപ്പെട്ട്‌ മടങ്ങി വന്ന പ്രവാസികള്‍ക്ക്‌ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പലിശരഹിത വായ്പയും മറ്റ്‌ പിത്തുണാ സഹായങ്ങളും കുടുംബശ്രീ മുഖേന നല്‍കുന്നതാണ്‌. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക്‌ ഒരാള്‍ക്ക്‌ പരമാവധി രണ്ട്‌ ലക്ഷം രൂപയോ സംരംഭത്തിന്‍റെ ആകെ പദ്ധതി തുകയുടെ 75% ഏതാണോ കുറവ്‌ ആയത്‌ ധനസഹായമായി നല്‍കുന്നതാണ്‌. ജോലി നഷ്ടപ്പെട്ട പ്രവാസികൾ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ കുടുംബാംഗങ്ങളായിരിക്കണം. രണ്ടു വർഷ വര്‍ഷമെങ്കിലും പ്രവാസ ജീവിതം നയിച്ച വ്യക്തിയായിരിക്കണം. കോവിഡ്‌ മൂലം തൊഴില്‍ നഷ്ടപ്പെട്ട്‌ പ്രവാസം അവസാനിപ്പിച്ചു മടങ്ങിയെത്തി, നിലവില്‍ സംരംഭം ആരംഭിച്ചിട്ടുള്ളവര്‍ക്ക്‌ അവരുടെ സംരംഭം വിപുലീകരിക്കാന്‍ ഈ പദ്ധതി പ്രകാരം സാധിക്കുന്നതാണ്‌. കോവിഡ്‌ മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതിയുടെ ഗുണഭോക്താവാകാം. തൊഴില്‍രഹിതരായ പ്രവാസി രോഗിയെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറം കുടുംബശ്രീ വെബ്സൈറ്റുവഴി ലഭിക്കുന്നതാണ്.

 18-06-2021
article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല