ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്


വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിനായി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്‌സ്‌കീം 2024ന് അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. വ്യാവസായിക ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ കുറവ് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവീന പദ്ധതിയാണ് ഇത്. സംസ്ഥാനത്താകെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയിലില്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിലൂടെ നവീന സാങ്കേതികവിദ്യ ക്യാമ്പസുകളിലേക്ക് കൂട്ടിയിണക്കപ്പെടുന്നു. തൊഴിലിടം, ഇന്‍ക്യുബേഷന്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ എന്നിവയാണ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ആകര്‍ഷണം. തൊഴില്‍നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം, വിദ്യാര്‍ഥികളെ തൊഴില്‍ദാതാക്കളായി മാറ്റുകയാണ് ലക്ഷ്യം. https://document.kerala.gov.in/documents/cabinetdecisions//cabinet2902202416:59:17.pdf

 25-04-2024


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്