ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു


വലിയ തോതിൽ മാലിന്യം ഉത്പാദിപ്പിക്കുന്നവർ പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് മാർഗനിർദ്ദേശം സർക്കാർ അംഗീകരിച്ച് ഉത്തരവ് പുറത്തിറക്കി. പ്രതിവർഷം കേരളത്തിൽ ഏകദേശം 25 ലക്ഷം ടൺ മാലിന്യമാണ് ഉണ്ടാകുന്നത്. ഇതിൽ 69 ശതമാനം ജൈവമാലിന്യമവും 31 ശതമാനം അജൈവമാലിന്യവുമാണ്. 2016ലെ ഖരമാലിന്യ പരിപാലന ചട്ടം അനുസരിച്ച് പ്രതിദിനം 100 കിലോഗ്രാം മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ അവയെ വലിയ തോതിൽ മാലിന്യം ഉത്പാദിപ്പിക്കുന്നവരായി (ബൾക്ക് വേസ്റ്റ് ജനറേറ്റർ) കണക്കാക്കാം. തദ്ദേശ-പൊതുമേഖല-സ്വകാര്യ കമ്പനികളുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ, ആശുപത്രികൾ, നഴ്‌സിങ് ഹോമുകൾ, സ്‌കൂളുകൾ, കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ, സ്‌റ്റേഡിയങ്ങൾ തുടങ്ങി ബൾക്ക് വേസ്റ്റ് ജനറേറ്റർമാരും റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, കോളനികൾ, ഹോട്ടലുകൾ തുടങ്ങിയവരും അജൈവമാലിന്യങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ നിയോഗിക്കുന്നവർക്ക് കൈമാറി, ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കണം. ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ പാലിക്കേണ്ട വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി 2024ൽ കേരള മുൻസിപ്പാലിറ്റി നിയമവും കേരള പഞ്ചായത്ത് രാജ് നിയമവും ഭേദഗതി ചെയ്യുകയും നിയമലംഘകർക്കു പിഴയും തടവും ഉൾപ്പെടെയുള്ള നടപടികൾ ഉൾപ്പെടുത്തുകയും ചെയ്തു. https://document.kerala.gov.in/documents/governmentorders//govtorder1703202415:12:20.pdf

 01-06-2024



article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ