നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി


പ്രോഗ്രാം ഇമ്പ്ലിമെന്റഷൻ ആൻഡ് ഇവാല്യൂവേഷൻ & മോണിറ്ററിങ് വകുപ്പ്  നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയെയും കേരളം  പുനർനിർമാണ പദ്ധതി( Rebuild Kerala Initiative)  യും  ഉൾപ്പെടുത്തി നവകേരളം കർമ്മപദ്ധതി -II രൂപീകരിച്ച്  ഉത്തരവായി.


 കേരളത്തിന്റെ  'സാമൂഹ്യ വികസന മാതൃക'  ലോക ശ്രദ്ധ ആകർഷിക്കുന്ന തലത്തിലേക്കെത്തിക്കുന്നതിനു സർക്കാർ വിഭാവനം ചെയ്തു നടപ്പിലാക്കിയ വികസന  ദൗത്യങ്ങൾ സുപ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളെ മുൻനിർത്തി ആരോഗ്യം , വിദ്യാഭ്യാസം, പാർപ്പിടം, കൃഷി എന്നീ മേഖലകളിൽ സമഗ്ര വികസനം കൊണ്ടുവരാൻ ഈ  ദൗത്യങ്ങൾക്ക് സാധിച്ചു. കൂടാതെ 2018 ലെ മഹാപ്രളയത്തെ തുടർന്ന് രൂപീകരിച്ച കേരള പുനർനിർമ്മാണ പദ്ധതിയും ഏതാണ്ട് അതിന്റെ ലക്ഷ്യ പ്രാപ്തിയിൽ എത്തി നിൽക്കുന്നു.


ഇതിന്റെ തുടർച്ചയായി നവകേരള കർമ്മ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഈ വികസന ദൗത്യങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നതിനായി  നവ കേരളം കർമ്മ പദ്ധതി ii  എന്ന പേരിൽ ഒരു ഏകീകൃത മിഷൻ രുപീകരിച്ചിരിക്കുന്നു . കേരള വികസന ചരിത്രത്തിലേക്ക് പുത്തൻ വികസന മാതൃക കൊണ്ട് വരാൻ ഈ പുതിയ സർക്കാർ സംവിധാനത്തിന് സാധിക്കും എന്നതിൽ സംശയമില്ല. ലോകമെമ്പാടും  സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ  വെല്ലുവിളികൾ  നേരിടുന്ന  സാഹചര്യത്തിൽ , പൊതുജനക്ഷേമത്തിനുവേണ്ടിയുള്ള കേരള സർക്കാരിന്റെ പുതിയ വികസന ദൗത്യം  കാലഘട്ടത്തിന്റെ അനിവാര്യതയാണ് .

 16-07-2021
article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ