മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ


വര്‍ദ്ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം ഒരു സംസ്ഥാന സവിശേഷ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കി. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന തല സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല ഉദ്യോഗസ്ഥ നിയന്ത്രണ സമിതിയും, ജില്ലാതല നിയന്ത്രണ സമിതിയും, പ്രാദേശികതല ജാഗ്രത സമിതിയും രൂപീകരിച്ചു.മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പുറപ്പെടുവിച്ചു. ഇതനുസരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായിരിക്കും. വനംവകുപ്പ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുകയും വാട്‌സ് ആപ്പ് അടക്കമുള്ള ആധുനിക വിവര-വിനിമയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ ശക്തിപ്പെടുത്തുക, വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുക, വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാര തുക വേഗത്തില്‍ ലഭ്യമാക്കാന്‍ വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി എന്നിങ്ങനെ പതിനാറോളം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായിട്ടുള്ളത്. file:///C:/Users/User/Downloads/govtorder1103202419_32_02.pdf

 05-06-2024


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു