വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ ജീവനക്കാരുടെ സംഭാവന: മാർഗനിർദ്ദേശം പുറത്തിറക്കി


വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് സംബന്ധിച്ച് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവിറക്കി. ദുരന്തമേഖലയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടത്തുന്നതിനാണ് നടപടി. 

സർക്കാർ വകുപ്പുകൾ, പബ്ലിക് സെക്ടർ യൂണിറ്റുകൾ, ബോർഡുകൾ, സർവകലാശാലകൾ, എയ്ഡഡ് സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ, കമ്മീഷനുകൾ, ട്രൈബ്യൂണലുകൾ എന്നിവയിലെ ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമാണ്. 

സർക്കാർ ജീവനക്കാർക്ക് സ്വമേധയാ സാമ്പത്തിക സംഭാവന നൽകാം.ഏറ്റവും ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളമാണ് സംഭാവനയായി പ്രതീക്ഷിക്കുന്നത്. അഞ്ച് ദിവസത്തെ ശമ്പളം സംഭാവന ചെയ്യുന്നവർക്ക് മൂന്ന് ഗഡുക്കളായി നൽകാം. കൂടുതൽ തുക സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാസത്തെ ചുരുങ്ങിയത് രണ്ട് ദിവസത്തെ ശമ്പളം എന്ന നിരക്കിൽ 10 തവണകളായി നൽകാം.സംഭാവന തുക സെപ്തംബറിൽ നൽകേണ്ട ആഗസറ്റ് മാസത്തെ ശമ്പളം മുതൽ കുറയ്ക്കും. ഈ സംഭാവനകൾ ദുരിതബാധിതരുടെ പുനരധിവാസത്തിനും, അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കും. സംഭാവനകൾ ട്രാഷറി/ബാങ്കിലൂടെ അല്ലെങ്കിൽ ഓൺലൈൻ പോർട്ടലിലൂടെ നൽകാം.

സംഭാവനകളുടെ വിനിയോഗം സംബന്ധിച്ച് സുതാര്യമായ ഒരു റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഇത് സംഭാവന ചെയ്തവർക്ക് തങ്ങളുടെ സംഭാവന എങ്ങനെ ഉപയോഗപ്പെടുത്തി എന്നറിയാൻ സഹായിക്കും. സമാഹരിച്ച തുക ദുരന്തബാധിതരുടെ പുനരധിവാസത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഉപയോഗിക്കും. സർക്കാർ ജീവനക്കാരുടെ സഹകരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജമേകും.

https://document.kerala.gov.in/documents/governmentorders/govtorder1708202410:00:15.pdf

 23-08-2024
article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല