വൃദ്ധസദനങ്ങളുടെ പേര് സ്‌നേഹാലയം എന്ന് പുനർനാമകരണം ചെയ്ത സർക്കാർ ഉത്തരവ് നടപ്പിലാക്കും


സംസ്ഥാനത്തെ വയോജന സംരക്ഷണ കേന്ദ്രങ്ങളുടെ/വൃദ്ധസദനങ്ങളുടെ പേര് 'സ്‌നേഹാലയം' എന്ന് മാറ്റി പുനർനാമകരണം ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം 'വൃദ്ധസദനം' എന്ന പ്രയോഗം ഔദ്യോഗിക രേഖകളിൽ നിന്നും പൊതുപ്രയോഗത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു.


നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയിലെല്ലാം അടിയന്തരമായി 'സ്‌നേഹാലയം' എന്ന പുതിയ പേര് രേഖപ്പെടുത്തുന്നതിന് ഭരണപരമായ നടപടികൾ പൂർത്തിയാക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കർശന നിർദ്ദേശം നൽകി.  


'വൃദ്ധർ' എന്ന പദം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം ഉണ്ടാക്കുന്നതിനാൽ സ്ഥാപനങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന ഇടപെടൽ. 2024 ഡിസംബറിൽ തന്നെ പേരുമാറ്റ ഉത്തരവ് നിലവിൽ വന്നിരുന്നെങ്കിലും പൊതുപ്രയോഗത്തിലും ഔദ്യോഗിക മേഖലകളിലും ഇപ്പോഴും പഴയ പേര് തുടരുന്ന സാഹചര്യം ഒഴിവാക്കാൻ വ്യാപക ബോധവൽക്കരണം നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.  


'വൃദ്ധസദനം' എന്ന പദം വയോജനങ്ങളിൽ മാനസികമായി അനാഥത്വവും അപകർഷതാബോധവും ഉണ്ടാക്കാൻ ഇടയാക്കാറുണ്ട്. 'സ്‌നേഹാലയം' എന്ന പോസിറ്റീവായ പേര് അന്തേവാസികൾക്ക് തങ്ങൾ പാർക്കുന്നത് ഒരു വിവേചന കേന്ദ്രത്തിലല്ല, മറിച്ച് സ്‌നേഹവും പരിഗണനയും ലഭിക്കുന്ന സ്വന്തം വീടുകളിൽ തന്നെയാണ് എന്ന ആത്മാഭിമാനവും സന്തോഷവും നൽകുന്നു. മുതിർന്ന പൗരന്മാരെ സമൂഹത്തിൽ മാറ്റിനിർത്തേണ്ടവരല്ല, മറിച്ച് ചേർത്തുനിർത്തേണ്ടവരാണ് എന്ന സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ ഈ പേരുമാറ്റത്തിലൂടെ സാധിക്കുന്നു.

സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ബന്ധുക്കൾക്കും പൊതുജനങ്ങൾക്കും ഇത്തരം കേന്ദ്രങ്ങളോടുള്ള സമീപനം കൂടുതൽ സൗഹൃദവും അനുകമ്പ നിറഞ്ഞതുമാക്കാൻ പുതിയ പേര് വഴിയൊരുക്കുന്നു.


 31-07-2026


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല