ITI വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകി ഉത്തരവ്


ഐ.റ്റി.ഐ. കളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ചു. ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അവധി നൽകും. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ആർത്തവ അവധി അനുവധിച്ചതിനു സമാനമായിട്ടാണ് മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധിയായി പരിഗണിച്ച് ഹാജർ നൽകാനുള്ള കേരള ഇൻഡസ്ട്രീരിയൽ ട്രെയിനീസ് കൗൺസിൽ 2022ന്റെ അപേക്ഷ കണക്കിലെടുത്ത് അവധി നൽകി ഉത്തരവായത്.


ഇന്നത്തെ കാലത്ത് വനിതകൾ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന പ്രയാസനമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ ട്രെയിനിങ് നടത്തുന്ന വിദ്യാർത്ഥിനികൾക്ക് ആർത്തവ സമയത്ത് ഉണ്ടാകുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ധങ്ങളും കണക്കിലെടുത്താണ് ഐടിഐകളിലെ വിദ്യാർത്ഥിനികൾക്ക് (ട്രെയിനികൾക്ക് ) അവധി പരിഗണിച്ചത്. വിദ്യാർത്ഥിനിയ്ക്ക് 80% ഹാജർ തികയാതെ വരുന്ന സാഹചര്യത്തിൽ ഷോപ്പ് ഫ്‌ളോർ ട്രെയിനിംഗ് നൽകി ഹാജർ തികയ്ക്കാം. കേരളത്തിലെ നൂറിലധികം ഐടിഐകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.


നഷ്ടമായ പരിശീലന സമയം നികത്താൻ ഐടിഐ ഷിഫ്റ്റുകൾ പുനഃക്രമീകരിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകിട്ട് 3 വരെയും രണ്ടാമത്തെ ഷിഫ്റ്റ് രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയും ആയിരിക്കും. ശനിയാഴ്ചകൾ ഐടിഐകൾക്ക് അവധിയായതിനാൽ ഷോപ്പ് ഫ്‌ളോർ പരിശീലനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ ദിവസങ്ങൾ ഉപയോഗിക്കാൻ സാധിക്കും.


കഴിഞ്ഞ വർഷം കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സംസ്ഥാന സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ചിരുന്നു. 

https://kerala.gov.in/assets/ckupload/GO%20Rt%201231-2024-LBR_1732863309.pdf

 06-01-2025


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല