വയനാട് ദുരന്തബാധിതരായവരുടെ പുനരധിവാസം; മോഡൽ ടൗൺഷിപ്പ് നിർമിക്കുന്നതിന് ഉത്തരവായി


വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ വെള്ളാർമല വില്ലേജിൽ മേപ്പാടി ഗ്രാമപഞ്ചായത്തിൽ ദുരന്തബാധിതരായ ആളുകളുടെ പുനരധിവാസത്തിന് മോഡൽ ടൗൺഷിപ് നിർമിക്കുന്നതിന് അനുമതി നൽകി സർക്കാർക്കാർ ഉത്തരവായി. മേപ്പാടി പഞ്ചായത്തിൽ തന്നെയുള്ള നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്‌റ്റേറ്റിലും മോഡൽ ഠൗൺ ഷിപ്പ് നിർമിക്കാനാണ് സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്. ഇതനുസരിച്ച് 144.14 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമം 2005 പ്രകാരം ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് അനുമതി നൽകിയിട്ടുണ്ട്. 


ജനവാസ മേഖലകൾ ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിൽ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും എൽസ്റ്റോൺ എസ്‌റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാംഘട്ടത്തിൽ പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 700 ഓളം കുടുംബങ്ങൾ ഉൾപ്പെടും.

ഗുണഭോക്താക്കളുടെ കരട് പട്ടിക കളക്ടർ തയാറാക്കി പ്രസിദ്ധീകരിക്കും തുടർന്ന് അന്തിമ  പട്ടികയുടെ അടിസ്ഥാനത്തിലാകും പുനരധിവാസം.



പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പ് ഏതെന്ന് ദുരന്തബാധിതർക്ക് തെരഞ്ഞെടുക്കാം. നേരത്തെ മേപ്പാടിയിൽ തന്നെ താമസിക്കണമെന്ന് താൽപര്യമറിയിച്ച കുടുംബങ്ങളെ അവിടെയും മറ്റുള്ളവരെ കൽപ്പറ്റയിലുമാകും പുനരധിവസിപ്പിക്കുക. കളിസ്ഥലം, അങ്കണവാടി, സ്‌കൂൾ ,ആശുപത്രി പോലുള്ള പൊതുകെട്ടിടങ്ങളും കൂടി ഉൾപ്പെട്ട ടൗൺഷിപ്പ് റോഡ്, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങളുമുള്ള മേഖലകളിലാണ് വരുന്നത്.


https://document.kerala.gov.in/documents/governmentorders/eofficeorder_31_0610202400:35:50.pdf

 09-10-2024


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല