ജനങ്ങളുടെ ജീവിതസൗകര്യവും സംരംഭകത്വ അന്തരീക്ഷവും മെച്ചപ്പെടുത്താൻ സമഗ്ര പ്രക്രിയ പരിഷ്കാരം


സംസ്ഥാനത്തെ പൗരന്മാരുടെ ജീവിതസൗകര്യവും (Ease of Living) വ്യവസായ-സംരംഭകത്വ അന്തരീക്ഷവും (Ease of Doing Business) മെച്ചപ്പെടുത്തുന്നതിനായി സുപ്രധാനമായ 'സംസ്ഥാനതല പ്രക്രിയ പരിഷ്കാര' (Process Reforms) പരിപാടിക്ക് തത്വത്തിൽ അംഗീകാരം നൽകി പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 


സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും വേഗതയേറിയതും സുതാര്യവുമാക്കുന്നതിനും അനാവശ്യമായ ഭരണസങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനുമാണ് ഈ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്.  


സർക്കാർ സേവനങ്ങൾക്കായി അപേക്ഷിക്കുമ്പോൾ DigiLocker വഴി ലഭ്യമായ രേഖകൾ നേരിട്ട് സ്വീകരിക്കും.  എല്ലാ ഓൺലൈൻ അപേക്ഷാ സംവിധാനങ്ങളും DigiLocker-മായി ബന്ധിപ്പിക്കും.  ഡിജിറ്റൽ രേഖകൾ ലഭ്യമാകുന്ന സാഹചര്യത്തിൽ ഫോട്ടോകോപ്പികളോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോ ആവശ്യപ്പെടുന്നത് ഒഴിവാക്കും.  


പൗരന്മാരും വ്യവസായ സ്ഥാപനങ്ങളും ഒരേ വിവരമോ രേഖയോ വിവിധ സർക്കാർ ഓഫീസുകളിൽ വീണ്ടും സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കും.  സർക്കാരിന്റെ കൈവശമുള്ള വിവരങ്ങൾ ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതത്തോടെ വകുപ്പുകൾ തമ്മിൽ സുരക്ഷിതമായി പങ്കുവെക്കുന്ന ഡിജിറ്റൽ സംവിധാനം വികസിപ്പിക്കും.  


പൂർണ്ണമായ പേപ്പർരഹിത (Paperless) സേവന വിതരണം, ഓൺലൈൻ അപേക്ഷ, ഡിജിറ്റൽ ആശയവിനിമയം, അപേക്ഷയുടെ പുരോഗതി തത്സമയം അറിയാനുള്ള സൗകര്യം, സ്വയംസേവന (Self-Service) സംവിധാനങ്ങൾ എന്നിവ എല്ലാ വകുപ്പുകളിലും സാധാരണ നടപടിക്രമമാക്കും.  സാങ്കേതിക പങ്കാളിത്തം:ഈ പ്രക്രിയ പരിഷ്കാരങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിനും ഡിജിറ്റൽ സംയോജനത്തിനുമുള്ള സാങ്കേതിക സഹായം നൽകുന്നതിനായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയെ ചുമതലപ്പെടുത്തി. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെയും രേഖകൾ പലവട്ടം കൊണ്ടുനടക്കാതെയും സേവനങ്ങൾ വീടുകളിൽ ഇരുന്ന് തന്നെ വേഗത്തിൽ ലഭ്യമാകും. 


രേഖകളുടെ ഫോട്ടോകോപ്പികൾ എടുക്കൽ, സാക്ഷ്യപ്പെടുത്തൽ (Attestation), യാത്രകൾ എന്നിവയ്ക്കുള്ള അനാവശ്യ ചെലവുകൾ ഒഴിവാകും.  അപേക്ഷകളുടെ പുരോഗതി ഡിജിറ്റലായി അറിയാൻ സാധിക്കുന്നതിനാൽ ഇടനിലക്കാരുടെ ശല്യം ഒഴിവാകുകയും അഴിമതി രഹിതവും സുതാര്യവുമായ സേവനം ഉറപ്പാകുകയും ചെയ്യും. പുതിയ വ്യവസായങ്ങളോ ബിസിനസ്സുകളോ ആരംഭിക്കുന്നതിനുള്ള ലൈസൻസുകളും അനുമതികളും സങ്കീർണ്ണമായ പേപ്പർവർക്കുകളില്ലാതെ ചുരുങ്ങിയ സമയത്തിനകം ലഭിക്കും. ഡിജിറ്റൽ രേഖകൾ ഉപയോഗിക്കുന്നതിനാൽ രേഖകൾ നഷ്ടപ്പെടാനോ കേടുപാടുകൾ സംഭവിക്കാനോ ഉള്ള സാധ്യത പൂർണ്ണമായും ഇല്ലാതാകും.  ലളിതവും നൂതനവുമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങൾക്ക് സുഗമമായ ഭരണസേവനങ്ങൾ ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ ഭരണ മാതൃകയിലെ നിർണ്ണായക ചുവടുവെപ്പാണിത്.

 07-08-2026


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല