സംസ്ഥാന ചിഹ്നത്തിൻ്റെ ശരിയായ ഉപയോഗത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു


സംസ്ഥാന സർക്കാർ ചിഹ്നത്തിൻ്റെ ഉപയോഗവും ചിഹ്നത്തിൻ്റെ ദുരുപയോഗം തടയുന്നതിനായി പൊതുഭരണവകുപ്പ് മാർഗനിർദേശങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന ചിഹ്നത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം അത് എവിടെയെല്ലാം ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൃത്യമായ വ്യക്തത വരുത്തുന്നതിന് ഈ മാർ​​​​​​ഗനിർദ്ദേശം വഴിയൊരുക്കും. 1950-ലെ ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) ആക്റ്റ്, 2005-ലെ ഇന്ത്യയുടെ രാഷ്ട്ര ചിഹ്നം (ദുരുപയോഗ നിരോധനം) ആക്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

ഈ മാർഗനിർദേശങ്ങൾ പ്രകാരം, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ യാതൊരു വ്യക്തിക്കും അല്ലെങ്കിൽ മുൻ ഉദ്യോഗസ്ഥർക്കോ സംസ്ഥാന ചിഹ്നമോ അതിനോട് സാദൃശ്യമുള്ള രൂപങ്ങളോ ഉപയോഗിക്കാൻ അനുവാദമില്ല. കച്ചവടം, ബിസിനസ്, ട്രേഡ് മാർക്ക് തുടങ്ങിയ സ്വകാര്യ ആവശ്യങ്ങൾക്കായി ഔദ്യോഗിക മുദ്ര ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. 

ഔദ്യോഗിക മുദ്രയുടെ മാതൃക വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ഉള്ള ഫ്രെയിമിനുള്ളിൽ ചിഹ്നം വരുന്ന രീതിയിലായിരിക്കണം. സർക്കാരിന്റെ വിവിധ ആശയവിനിമയങ്ങൾ, ഉത്തരവുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ മുകൾഭാഗത്ത് മധ്യത്തിലായി ചിഹ്നം പതിപ്പിക്കാവുന്നതാണ്.

ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഡെപ്യൂട്ടി കളക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിന് മുകളിലുള്ളവർക്ക് മാത്രമേ അവരുടെ വ്യക്തിഗത ലെറ്റർപാഡുകളിൽ ചിഹ്നം ഉപയോഗിക്കാൻ അധികാരമുള്ളൂ. ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് അവരുടെ സന്ദർശക കാർഡുകളിൽ ചിഹ്നം അച്ചടിക്കാം, എന്നാൽ അണ്ടർ സെക്രട്ടറി പദവിക്ക് താഴെയുള്ളവർക്ക് ഇതിനായി പ്രത്യേക അനുമതി ആവശ്യമാണ്. വിരമിച്ച ഉദ്യോഗസ്ഥർക്കോ മുൻ ജനപ്രതിനിധികൾക്കോ ഇനിമുതൽ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാൻ കഴിയില്ല. വാഹനങ്ങളുടെ കാര്യത്തിൽ ഗവർണ്ണർ, മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ എന്നിവരുടെ വാഹനങ്ങളിൽ ചിഹ്നം ഉപയോഗിക്കാമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

ചിഹ്നത്തിന്റെ നിറം കറുപ്പ്, നീല, പച്ച അല്ലെങ്കിൽ ചുവപ്പ് എന്നിവയിൽ ഏതെങ്കിലും ഒന്നായിരിക്കണം. സുവർണ്ണ നിറത്തിലുള്ള ചിഹ്നം ഉപയോഗിക്കാനുള്ള അധികാരം മുഖ്യമന്ത്രി, ഗവർണ്ണർ, സ്പീക്കർ തുടങ്ങിയ ഉന്നത പദവിയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സാധാരണക്കാർ പലപ്പോഴും വ്യാജ ലെറ്റർപാഡുകളിലും വാഹനങ്ങളിലെ ചിഹ്നങ്ങളിലും വഞ്ചിതരാകാൻ സാധ്യതയുണ്ട്. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ ചിഹ്നത്തിന്റെ ഉപയോഗം ഔദ്യോഗിക പദവിയിലുള്ളവരിൽ മാത്രമായി ചുരുങ്ങുകയും ഇത് വ്യാജരേഖകൾ തിരിച്ചറിയാൻ ജനങ്ങളെ സഹായിക്കുകയും ചെയ്യും. സ്വകാര്യ സംഘടനകളോ ബാങ്കുകളോ എൻ.ജി.ഒകളോ സർക്കാർ മുദ്ര ദുരുപയോഗം ചെയ്യുന്നത് തടയുന്നതിലൂടെ സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത വർദ്ധിക്കുന്നു. കൂടാതെ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പാഠപുസ്തകങ്ങളിലും മറ്റും ചിഹ്നം ഉപയോഗിക്കുമ്പോൾ അത് സർക്കാർ പ്രസിദ്ധീകരണമാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാത്ത വിധത്തിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ചുരുക്കത്തിൽ, ഭരണസംവിധാനത്തിന്റെ അന്തസ്സും വിശ്വാസ്യതയും ജനങ്ങൾക്കിടയിൽ ഊട്ടിയുറപ്പിക്കാൻ ഈ പുതിയ മാർഗനിർദേശങ്ങൾ സഹായിക്കുന്നു.

 https://document.kerala.gov.in/documents/governmentorders/govtorder1603202618:20:10.pdf

 17-03-2026


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല