മുനമ്പം പാലത്തിന് അനുമതി നൽകി ഉത്തരവ്


കാസർഗോഡ് ജില്ലയിലെ ഉദുമയിലെ മുനമ്പം പാലം നിർമിക്കുന്നതിനായി സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു. 

ഉദുമ  മണ്ഡലത്തിലെ ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന് 1770 ലക്ഷം രൂപയുടെ ഭരണാനുമതി ആണ് പൊതുമരാമത്ത് വകുപ്പ് നൽകിയിരിക്കുന്നത്.

ചന്ദ്രഗിരി പുഴ രണ്ടായി പിരിയുന്ന സ്ഥാനത്ത് ചെമ്മനാട്, -ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും. നിലവിൽ പ്രദേശത്ത് കാൽനടയാത്രയ്ക്ക് മാത്രം അനുയോജ്യമായഒരു തൂക്കുപാലമാണുള്ളത്. എരിഞ്ഞിപ്പുഴ, കരിച്ചേരി എന്നിവിടങ്ങളിലെ പാലം വഴിയാണ് ഇവിടങ്ങളിലെ ജനങ്ങൾ കാസർകോടുമായി ബന്ധപ്പെടുന്നത്.

 കാസർകോട് നിന്ന് ദേശീയപാത വഴി കുണ്ടംകുഴിയിലേക്ക് 28 കി.മീ. യാത്ര പാലം യാഥാർത്ഥ്യമായാൽ പകുതിയായി കുറയും.  18 കിലോമീറ്ററോളം ചുറ്റി വളഞ്ഞു  യാത്രചെയ്യുന്നതിന് പകരം മുനമ്പം പാലം വഴി 2  കിലോമീറ്ററിൽ ചട്ടഞ്ചാലിൽ എത്താം. ജില്ലാ ആസ്ഥാനത്തുനിന്ന് മുന്നാട്, കുറ്റിക്കോൽ, പാണത്തൂർ, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കും. 

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ റാണിപുരം, ബേക്കൽ എന്നിവയുമായി ബന്ധപ്പെടാനും എളുപ്പമാകും. പാലം യാഥാർഥ്യമാകുന്നതോടെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി  മാറ്റുന്നതിന് സഹായകമാകുന്ന ഭൂപ്രകൃതിയാണ്  മുനമ്പം പ്രദേശത്തേത്തുള്ളത്. 

https://document.kerala.gov.in/documents/governmentorders/govtorder0611202419:22:02.pdf


 15-11-2024


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല