സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളെയും മെയിൻ അങ്കണവാടികളായി ഉയർത്തി ഉത്തരവ്


മെയിൻ അങ്കണവാടികളാക്കി മാറ്റാൻ സാധിക്കാത്ത എല്ലാ മിനി അങ്കണവാടികളും സറണ്ടർ ചെയ്യുന്നതിനുള്ള കേന്ദ്ര വനിതാശിശു വികസന മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ മിനി അങ്കണവാടികളെയും മെയിൻ അങ്കണവാടികളായി അപ്‌ഗ്രേഡ് ചെയ്ത് സർക്കാർ ഉത്തരവ് പുറത്തിറക്കി. 

കേരളത്തിൽ മിനി അങ്കണവാടികളെല്ലാം പ്രവർത്തിക്കുന്നത് പിന്നാക്ക മേഖലകളിലാണ് ഇവ സറണ്ടർ ചെയ്താൽ അനുപൂരക പോഷഹാരം ഉൾപ്പെടെയുള്ള ഐസിഡിഎസിന്റെ സേവനങ്ങളും വകുപ്പ് വഴി നടപ്പാക്കുന്ന മറ്റ് പദ്ധതികളും മേഖലയിൽ ലഭിക്കാതെ വരും.നിലവിൽ 33,115 അങ്കണവാടികളാണ് സംസ്ഥാനത്തുള്ളത്. 2010ന് മുമ്പുള്ള ജനസംഖ്യ അടിസ്ഥാനത്തിലാണ് മിനി അങ്കണവാടികൾ അനുവദിച്ചത്. ഇവയിൽ ഭൂരിപക്ഷത്തിന്റെയും പ്രവർത്തന മേഖലയിൽ ഗുണഭോക്താക്കളുടെ എണ്ണം ആയിരത്തിലേറെയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 129 മിനി അങ്കണവാടികളെയും മെയിൻ അങ്കണവാടികളാക്കി ഉയർത്തുന്നതിന് കേന്ദ്രാനുമതി തേടിയത്.


മിനി അങ്കണവാടി വർക്കർമാർ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പോഷണ നിലവാരം കാത്തുസൂക്ഷിക്കാനും, ശൈശവകാല പരിചരണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിനുമായി ഒട്ടേറെ ചുമതലകൾ വഹിക്കുന്നു. ഇതിനുപുറമെയാണ് അങ്കണവാടികളുടെ പരിസരം വൃത്തിയാക്കൽ, കുട്ടികളുടെ ഭക്ഷണത്തിനായി സാധനസാമഗ്രികൾ ശേഖരിക്കൽ, കുട്ടികളുടെ ശുചിത്വം ഉറപ്പാക്കൽ ഉൾപ്പെടെ ചുമതലകളും നിർവഹിക്കുന്നത്. പദവി ഉയർത്തപ്പെടുന്നതോടെ ഈ അങ്കണവാടികളിൽ വർക്കർക്ക് പുറമെ ഹെൽപ്പറുടെ സേവനവും ലഭിക്കുന്നതോടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. ജീവനക്കാരുടെ വേതനവും ഉയരും. 1.14 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് ധനവകുപ്പ് നേരത്തെ അംഗീകാരം നൽകിയിരുന്നു.

https://document.kerala.gov.in/documents/governmentorders/govtorder0108202409:55:28.pdf

 03-09-2024


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല