നോർക്ക-ശുഭയാത്ര പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി


വിദേശ ജോലിയ്ക്ക് സഹായമേകുന്ന നോർക്കയുടെ ശുഭയാത്ര പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ശുഭയാത്ര പദ്ധതിക്കായി 2024-25 ബജറ്റിൽ 150 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.


പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി എന്നീ രണ്ട് ലക്ഷ്യങ്ങളാണ് ശുഭയാത്രയ്ക്കുള്ളത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ വിദേശ ജോലിക്ക് സഹായിക്കുകയാണ് പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഒരു നിശ്ചിത ജോലി (നഴ്‌സുമാർ, ഡോക്ടർ, പാരാമെഡിക്കൽ സ്റ്റാഫ്) ലഭിക്കുന്നതിന്, ഉദ്യോഗാർഥികൾക്ക് ഭാഷാ, നിയന്ത്രണ പരീക്ഷകളിൽ പങ്കെടുക്കുന്നതിന് പരിശീലനം ആവശ്യമാണ്. വിദേശ ജോലിക്ക് വേണ്ട നൈപുണ്യ വികസനത്തിനായി വേണ്ടി വരുന്ന ചെലവുകൾ (പരീക്ഷ പരിശീലനം, ഫീസുകൾ, പരിശീലന കാലത്തെ ഹോസ്റ്റൽ-ഭക്ഷണം) നടപ്പാക്കാൻ 2 ലക്ഷം രൂപ വരെ ധനകാര്യസ്ഥാപനങ്ങൾ വഴി ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. 


വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതിയിലൂടെ ഇ-മൈഗ്രേറ്റ് സിസ്റ്റത്തിൽ പേര് പ്രദർശിപ്പിച്ചിട്ടുള്ളതും രജിസ്റ്റർ ചെയ്തതുമായ റിക്രൂട്ടിംഗ് ഏജന്റ് വഴി ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിൽ തൊഴിൽ നേടുന്നവർക്ക് പ്രാരംഭ ചെലവുകൾക്കായി 2 ലക്ഷം വരെ വായ്പ ലഭ്യമാക്കുന്നു. റിക്രൂട്ടിങ് കമ്പനികൾക്കുള്ള സേവന നിരക്കുകൾ, വിസ സ്റ്റാമ്പിങ് നിരക്കുകൾ, മെഡിക്കൽ പരിശോധന നിരക്കുകൾ, അറ്റസ്‌റ്റേഷൻ നിരക്കുകൾ, വിമാന ടിക്കറ്റുകൾ, വാക്‌സിനുകൾ, ആർടിപിസിആർ തുടങ്ങിയ ചെലവുകൾ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഒരുമിച്ച് വഹിക്കാൻ പ്രയാസമാണ്.


നോർക്ക റൂട്ട്‌സ്, ഭാവിയിൽ അവർക്ക് ലഭിക്കാവുന്ന ഒരു മാസത്തെ ശമ്പളത്തിന് ഏകദേശം തുല്യമായ ഒരു ചെറിയ തുകയാണ് ലോണായി നൽകുന്നത്. അപേക്ഷ www.norka.org ൽ സമർപ്പിക്കണം. നോർക്കയുടെ മറ്റ് പദ്ധതികൾ മുഖേന സഹായം ലഭിച്ചവരെ ഈ പദ്ധിയിൽ പരിഗണിക്കില്ല. 


കോവിഡിന് ശേഷം കേരളത്തിൽ നിന്നുള്ള വിദേശ കുടിയേറ്റത്തിന് പുത്തൻ ഊർജ്ജം നൽകികൊണ്ടാണ് പ്രവാസികാര്യ വകുപ്പ് വിദേശജോലി തേടുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് പ്രത്യേക പദ്ധതി അവതിരിപ്പിക്കുന്നത്. 


https://document.kerala.gov.in/documents/governmentorders/govtorder2410202418:36:48.pdf

 30-10-2024


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല