ക്യാൻസർ, കുഷ്ഠം, ക്ഷയം രോഗികൾക്കുള്ള പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ചു


കേരള സർക്കാരിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ ക്യാൻസർ, കുഷ്ഠം, ക്ഷയം തുടങ്ങിയ ഗുരുതര രോഗ ബാധിതർക്ക് നൽകി വന്നിരുന്ന പ്രതിമാസ സാമ്പത്തിക സഹായ പെൻഷൻ തുക 2,000/- രൂപയായി വർദ്ധിപ്പിച്ചു.


ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ദീർഘകാല ചികിത്സാ ചെലവുകളും അനുഭവിക്കുന്ന പൗരന്മാർക്ക് താങ്ങാവുക, അവർക്ക് അർഹമായ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.


ക്യാൻസർ, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങളുടെ തുടർച്ചയായ മരുന്നുകൾക്കും മറ്റ് പരിശോധനകൾക്കും വരുന്ന ഭാരിച്ച ചിലവിൽ ഒരു വലിയ പങ്കു വഹിക്കാൻ പ്രതിമാസം ലഭിക്കുന്ന 2,000 രൂപ സഹായകരമാകും. ഈ രോഗങ്ങളുടെ രോഗമുക്തിക്ക് ഔഷധങ്ങൾക്കൊപ്പം കൃത്യമായ പോഷകാഹാരവും അത്യന്താപേക്ഷിതമാണ്. പ്രതിമാസ പെൻഷൻ രോഗികൾക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കാൻ സഹായിക്കുന്നു.


രോഗബാധ കാരണം കുടുംബത്തിലെ പ്രധാന വരുമാനദായകന് തൊഴിലെടുക്കാൻ സാധിക്കാതെ വരുമ്പോൾ, ഈ തുക കുടുംബത്തിന്റെ ദൈനംദിന ജീവിതച്ചെലവുകൾക്ക് ആശ്വാസമേകുന്നു. സാമ്പത്തിക പരാധീനതകൾ മൂലം ചികിത്സ മുടങ്ങിപ്പോകുന്ന സാഹചര്യം ഒഴിവാക്കാനും, രോഗികൾക്ക് അന്തസ്സോടെ ജീവിക്കാനുമുള്ള സാമൂഹിക സുരക്ഷ ഇതിലൂടെ ഉറപ്പാകുന്നു.


അതാത് ഗ്രാമപഞ്ചായത്ത് / നഗരസഭ / കോർപ്പറേഷൻ ഓഫീസുകൾ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാം.

 സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും കൈത്താങ്ങാകുയാണ് ഈ ഉത്തരവിലൂടെ സർക്കാർ.

 25-07-2026


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല