ബിരുദ പ്രവേശനത്തിന് ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതകൾക്കും അംഗീകാരം: സർക്കാർ ഉത്തരവ്


സംസ്ഥാനത്തെ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (FYUGP) പ്രവേശനം നേടുന്നതിന് പ്ലസ് ടു യോഗ്യതയ്ക്ക് പുറമേ ടെക്നിക്കൽ ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവരെക്കൂടി ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. യു.ജി.സി.യുടെ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) ശുപാർശ പ്രകാരമാണ് തീരുമാനം കൈക്കൊണ്ടത്.


ഉത്തരവ് അനുസരിച്ച് 2027-28 അധ്യയന വർഷം മുതൽ ഈ പ്രവേശന രീതി ഔദ്യോഗികമായി നിലവിൽ വരും.


പ്രവേശന യോഗ്യതകളും നിബന്ധനകളും

1. ഒന്നാം വർഷ ബിരുദ പ്രവേശനം

പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ. (ITI) വിജയകരമായി പൂർത്തിയാക്കിയവർക്ക് ആവശ്യമായ അഡീഷണൽ Language Credits നേടിയിട്ടുണ്ടെങ്കിൽ ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാം.


2. രണ്ടാം വർഷ ബിരുദ പ്രവേശനം - ലാറ്ററൽ എൻട്രി 

പത്താം ക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും.


പന്ത്രണ്ടാം ക്ലാസിന് ശേഷം രണ്ട് വർഷത്തെ ഡിപ്ലോമ നേടിയവർക്കും രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാൻ യോഗ്യതയുണ്ടായിരിക്കും. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും പോളിടെക്‌നിക്കുകളിലും മാറ്റങ്ങൾ ഏകീകൃതമായി നടപ്പിലാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.



തൊഴിലധിഷ്ഠിത/സാങ്കേതിക പഠന മേഖലകളിൽ ഉള്ളവർക്ക് പരമ്പരാഗത ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശിക്കാൻ നിലവിലുണ്ടായിരുന്ന തടസ്സങ്ങൾ ഇതോടെ അവസാനിക്കുകയാണ്. മൂന്ന് വർഷത്തെ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ബിരുദത്തിന്റെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) നേരിട്ട് പ്രവേശനം ലഭിക്കുന്നതിലൂടെ ഒരു വർഷത്തെ അക്കാദമിക് സമയം ലാഭിക്കാം. സ്കൂൾ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പഠനമേഖല മാറ്റാനും തുടരാനും അവസരം ലഭിക്കുന്നു. പ്രൊഫഷണൽ/സാങ്കേതിക പശ്ചാത്തലമുള്ള വിദ്യാർത്ഥികൾക്ക് ജനറൽ ഡിഗ്രി കൂടി ലഭിക്കുന്നതോടെ തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങളും ആഗോള തലത്തിൽ സ്വീകാര്യതയും ഉറപ്പാകുന്നു.

 07-08-2026


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല