ആന്റിബയോട്ടിക് സ്മാർട്ട് കേരളം: ആശുപത്രികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഗുണനിലവാര സർട്ടിഫിക്കേഷനുള്ള സമഗ്ര പ്രവർത്തന മാർഗരേഖ


ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം മൂലം മരുന്നുകൾക്ക് രോഗാണുക്കളെ നശിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന 'ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്' (AMR) എന്ന നിശബ്ദ മഹാമാരിയെ പ്രതിരോധിക്കാൻ കേരളം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആശുപത്രികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ആന്റിബയോട്ടിക് സ്മാർട്ട് ആക്കുന്നതിനുള്ള സമഗ്രമായ 'സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ' (SOP) ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കി. ലോകത്തിലാദ്യമായി 'ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത്' എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് ഈ രംഗത്ത് കേരളം മാതൃകയാകുകയാണ്.


വൺഹെൽത്ത് സമീപനത്തിലൂടെ ജനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ച് കേരളത്തെ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി മാറ്റുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ആശുപത്രികളുടെ പ്രവർത്തനം വിലയിരുത്താൻ നിശ്ചിത മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന ആശുപത്രികൾക്ക് സർട്ടിഫിക്കേഷൻ നൽകും.


ആന്റിബയോട്ടിക് സാക്ഷര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: ജനങ്ങളിൽ ബോധവൽക്കരണം നടത്തിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മാതൃകയാകുന്ന പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അംഗീകാരം നൽകും. ഡോക്ടർമാർ നൽകുന്ന ആന്റിബയോട്ടിക്കുകളിൽ ഭൂരിഭാഗവും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച 'ആക്സസ്'വിഭാഗത്തിൽപ്പെട്ടവയാണെന്ന് ഉറപ്പാക്കും.


ആശുപത്രികളുടെ പ്രവർത്തനക്ഷമത പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി ആകർഷകമായ 'കളർ കോഡിംഗ്' രീതി ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച രീതിയിൽ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ഇളം നീല (Light Blue) നിറം നൽകും. പ്രവർത്തന നിലവാരത്തിനനുസരിച്ച് ഡാർക്ക് ബ്ലൂ, ഗ്രീൻ, യെല്ലോ, പിങ്ക് എന്നിങ്ങനെ മറ്റ് ഗ്രേഡുകളും നൽകുന്നതാണ്. മൂന്ന് മാസത്തിനുള്ളിൽ എല്ലാ സർക്കാർ ആശുപത്രികളും ഈ സംവിധാനത്തിന് കീഴിൽ വരും.


ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ രോഗികൾക്ക് അനാവശ്യമായി ആന്റിബയോട്ടിക്കുകൾ നൽകുന്നത് ഒഴിവാക്കപ്പെടുന്നു, ഇത് പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഗുരുതരമായ രോഗങ്ങൾ വരുമ്പോൾ മരുന്നുകൾ ഫലിക്കാത്ത അവസ്ഥ വരാതിരിക്കാൻ ഈ കൃത്യമായ ഇടപെടൽ സഹായിക്കും. കളർ കോഡിംഗിലൂടെ ഏറ്റവും മികച്ച സേവനം നൽകുന്ന ആശുപത്രികളെ രോഗികൾക്ക് എളുപ്പത്തിൽ തിരിച്ചറിയാം.


ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ആന്റിബയോട്ടിക്കുകൾ വാങ്ങുന്ന രീതി നിയന്ത്രിക്കപ്പെടുന്നതോടെ മരുന്നുകളുടെ ദുരുപയോഗം തടയാനാകും.ആധുനിക ചികിത്സാ രീതികളും ജനകീയ പങ്കാളിത്തവും സമന്വയിപ്പിക്കുന്ന ഈ പദ്ധതി, വരും തലമുറയ്ക്ക് കൂടി ഫലപ്രദമായ മരുന്നുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്ന കേരളത്തിന്റെ ചുവടുവെപ്പാണ്.

https://health.kerala.gov.in/assets/backend/uploads/alert/document_2_6965e9294c470.pdf

 14-01-2026


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല