ഹോട്ടലുകളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പിൻറെ ഉത്തരവ്


ടൂറിസം മേഖലയിലെ ഒരു പ്രധാന തൊഴിലാളി സൗഹൃദ സംരംഭത്തിൽ, സംസ്ഥാനത്തെ ക്ലാസിഫൈഡ് ഹോട്ടലുകളിലും ടൂറിസ്റ്റ് താമസ യൂണിറ്റുകളിലും ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ അവരുടെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്ക് വിശ്രമമുറിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കി. സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാരികളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ സഞ്ചാരം ഉറപ്പാക്കുന്നതിന് ടൂറിസം വ്യവസായത്തിൽ ടാക്‌സി ഡ്രൈവർമാർ വഹിക്കുന്ന പ്രധാന പങ്ക് കണക്കിലെടുത്താണ് തീരുമാനം.


ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ  വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവർമാർക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങൾ ഒരുക്കുന്നത് കർശനമായി പാലിക്കണമെന്ന് വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.


നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിൻറെ ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ചട്ടം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്. നിബന്ധനകൾ കാര്യക്ഷമമായി പാലിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ടൂറിസം ഡയറക്ടർ പരിശോധിക്കും.


ടൂറിസം മേഖലയിലെ ഡ്രൈവർമാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി തൊഴിലാളി പ്രതിനിധികളുടേയും ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകളുടേയും യോഗത്തെ തുടർന്നാണ് പ്രത്യേക ഉത്തരവിറക്കിയത്. അതിഥികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക ഐഡി കാർഡുകൾ നൽകാനും മേഖല തിരിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്. സന്തോഷകരമായ ടൂറിസം വളർത്തുവാൻ  ഈ തീരുമാനം സഹായകരമായേക്കും.

https://document.kerala.gov.in/documents/governmentorders/govtorder0209202416:44:47.pdf

 09-09-2024


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല