കാട്ടുപന്നി ശല്യം തടയാൻ കർശന നടപടി: എംപാനൽ ചെയ്ത ഷൂട്ടർമാർക്ക് സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്


ജനവാസ മേഖലകളിൽ കൃഷിക്കും മനുഷ്യജീവനും സ്വത്തിനും വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകരിച്ച് പാനലിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷൂട്ടർമാരുടെ പ്രവർത്തനപരിധി വിപുലീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇനി മുതൽ ഏതെങ്കിലും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം അംഗീകരിച്ച പട്ടികയിലുള്ള ഷൂട്ടർമാർക്ക് തങ്ങളുടെ പ്രാദേശിക അതിർത്തികളിലോ ജില്ലകളിലോ ഉള്ള പരിമിതികളില്ലാതെ സംസ്ഥാനത്തുടനീളം ആവശ്യാനുസരണം പ്രവർത്തിക്കാൻ അനുമതിയുണ്ടാകും.  


ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് വനം-വന്യജീവി (ഡി) വകുപ്പ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.  മുൻപ് അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിക്കുള്ളിൽ മാത്രമായി ചുരുങ്ങിയിരുന്ന ഷൂട്ടർമാരുടെ സേവനം ഇനി മുതൽ തദ്ദേശ/ജില്ലാ അതിർത്തി ഭേദമന്യേ സംസ്ഥാനത്തുടനീളം വിനിയോഗിക്കാം. ഏതെങ്കിലും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം തയ്യാറാക്കിയ അംഗീകൃത ഷൂട്ടർമാരുടെ പാനലിൽ പേരുണ്ടായിരിക്കണം എന്നതുമാത്രമാണ് പ്രധാന നിബന്ധന. കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്ക് നൽകിയിട്ടുള്ള ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരത്തിന്റെ കാലാവധി 2027 മേയ് 27 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.  


ഏതെങ്കിലും പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുമ്പോൾ പ്രദേശികമായി ഷൂട്ടർമാരുടെ ലഭ്യതയില്ലെങ്കിലും സമീപ പ്രദേശങ്ങളിൽ നിന്നോ മറ്റ് പ്രദേശങ്ങളിൽ നിന്നോ ഷൂട്ടർമാരുടെ സേവനം തടസ്സമില്ലാതെ വേഗത്തിൽ ലഭ്യമാക്കാം. കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ നടത്തുന്ന വ്യാപകമായ നാശനഷ്ടങ്ങൾക്ക് ഉടനടി പരിഹാരം കാണാൻ സാധിക്കുന്നത് കർഷകർക്ക് വലിയ ആശ്വാസമാകും. ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങളും ജീവഹാനിയും സമയബന്ധിതമായ ഇടപെടലുകളിലൂടെ ഒഴിവാക്കാൻ സാധിക്കും.  തദ്ദേശ അതിർത്തികളുടെ പേരിൽ മുൻപുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങളും കാലതാമസവും ഒഴിവാകുന്നതോടെ വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത ലഭിക്കും. കാട്ടുപന്നി ശല്യം മൂലം ബുദ്ധിമുട്ടുന്ന മലയോര-തീരദേശ-ഗ്രാമീണ മേഖലകളിലെ കർഷകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ആശ്വാസമേകുന്ന നിർണ്ണായകമായ നടപടിയാണിത്.

 07-08-2026


article poster

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

article poster

കുടുംബശ്രീ - നോര്‍ക്ക റൂട്സുമായി സംയോജിച്ച്‌ പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു

article poster

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

article poster

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

article poster

പൊതു കൈമാറ്റം ഒഴിവാക്കൽ

article poster

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

article poster

ക്യാമ്പസുകളില്‍ വ്യാവസായ പാര്‍ക്കുകള്‍ അംഗീകരിച്ച് ഉത്തരവ്

article poster

ഗ്രാഫീന്‍ ഇക്കോസിസ്റ്റം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

article poster

ബൾക്ക് വേസ്റ്റ് ജനറേറ്റേർഴ്‌സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും; മാർഗനിർദ്ദേശം അംഗീകരിച്ചു

article poster

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

article poster

പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളുടെ പുനർനാമകരണം

article poster

ഐ.ഐ.ഐ.ടി.എം.കെയ്ക്ക് പുതിയ ക്യാമ്പസിന് അനുമതി നല്‍കി ഉത്തരവ്

article poster

138 ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച് സർക്കാർ

article poster

സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവ്

article poster

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍

article poster

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവ്

article poster

പരിപാടികളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കി ഉത്തരവ്

article poster

MSME ഇൻഷുറൻസ് സ്‌കീം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങളോടെ നവീകരിക്കുന്നു

article poster

ഉരുൾ പൊട്ടൽ ദുരന്തം - താത്കാലിക പുനരധിവാസ നയം

article poster

സ്‌കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല