Exemption of public transfer


ഭിന്നശേഷിക്കാരുടെ മാതാപിതാക്കളെ പൊതുസ്ഥലംമാറ്റത്തിൽ നിന്നും ഒഴിവാക്കിഭിന്നശേഷിക്കാരായ കുട്ടികളുടെ സർക്കാരുദ്യോ​ഗസ്ഥരായ മാതാപിതാക്കളെ പൊതുസ്ഥലംമാറ്റത്തിൽ നിന്നും ഒഴിവാക്കി ഉത്തരവ്.  ഭിന്നശേഷിക്കാരായ മക്കളുള്ള ജീവനക്കാരെ 5 വർഷം കഴിഞ്ഞാൽ സ്ഥലംമാറ്റുന്നെങ്കിൽ കഴിവതും സമീപത്തുള്ള ഓഫീസിൽ മാറ്റി നിയമിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ അച്ചടക്കനടപടി ,വിജിലൻസ് അന്വേഷണം, ക്രിമിനൽ കേസ് മുതലായവയിൽ ജീവനക്കാരൻ ഉൾപ്പെടുന്ന സാഹചര്യത്തിൽ സ്ഥലംമാറ്റത്തിനുള്ള ആനുകൂല്യം ബന്ധപ്പെട്ട വർക്ക് പുന:പരിശോധിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളെ പൊതുസ്ഥലംമാറ്റത്തിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ നിരവധി ഹർജികളാണ് എത്തിയത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സാമൂഹ്യ ഇടപെടലുകളിൽ സജീവമാകുന്നതിനും മാതാപിതാക്കളുടെ സാന്നിധ്യം ആവശ്യമാണ്. ഇടയ്ക്കിടെയുണ്ടാകുന്ന ട്രാൻസ്ഫറുകൾ ഇതിന് തടസ്സമാകുന്നുവെന്ന പരാതികളാണ് ഉയർന്നത്. ട്രൈബ്യൂണൽ മുമ്പാകെ സമർപ്പിച്ച ഹർജികൾ പരി​ഗണിച്ചശേഷം ഈ വിഷയത്തിൽ പുതിയ ഉത്തരവിറക്കണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

 29-09-2022




article poster

Financial assistance from the Department of Co-operation to those below the poverty line

article poster

Expatriate Security Scheme (PEARL) in association with Kudumbasree - Norka Roots.

article poster

Vidyasree Project; A helping hand for digital learning

article poster

Navakeralam mission to unify initiativess

article poster

(AVGC-XR) Policy, 2024, Officially Approved

article poster

Campus Industrial Park Scheme 2024

article poster

Administrative approval for early phase activities of Graphene ecosystem development

article poster

New Campus for IIITMK in Technocity, Thiruvananthapuram