കുടുംബശ്രീ - നോര്ക്ക റൂട്സുമായി സംയോജിച്ച് പ്രവാസി ഭദ്രത പദ്ധതി (PEARL) നടപ്പിലാക്കുന്നു
കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ തൊഴില് നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികള്ക്ക് സംരംഭങ്ങള് ആരംഭിക്കുന്നതിനായി പലിശരഹിത വായ്പയും മറ്റ് പിന്തുണ സഹായങ്ങളും നൽകി ചെറിയൊരു പരിഹാരം കാണുക എന്ന നിലയിലാണ് സര്ക്കാര് പ്രവാസി ഭദ്രത പദ്ധതി രൂപീകരിച്ചിട്ടുള്ളത്. നോര്ക്ക റൂട്സുമായി സംയോജിച്ച് കുടുംബശ്രീ മുഖേനയാണ് പ്രവാസി ഭദ്രത പദ്ധതി "PEARL"(Pravasi Entrepreneurship Augmentation and Reformation of Livelihoods) നടപ്പിലാക്കുന്നത്.
പ്രവാസി ഭദ്രത (PEARL) പദ്ധതിയുടെ ഓദ്യോഗിക ഉദ്ഘാടനം 26/08/2021-ന് മുഖ്യമന്ത്രി നിർവഹിച്ചു. 30 കോടി രൂപ പ്രവാസി ഭദ്രത പദ്ധതി നടപ്പിലാക്കുന്നതിനായി നോര്ക്ക റൂട്ട്സ് കുടുംബശ്രീക്ക് നല്കാന് ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയിലുടെ തൊഴില് നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികള്ക്ക് സംരംഭങ്ങള് ആരംഭിക്കുന്നതിനായി പലിശരഹിത വായ്പയും മറ്റ് പിത്തുണാ സഹായങ്ങളും കുടുംബശ്രീ മുഖേന നല്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്ക്ക് ഒരാള്ക്ക് പരമാവധി രണ്ട് ലക്ഷം രൂപയോ സംരംഭത്തിന്റെ ആകെ പദ്ധതി തുകയുടെ 75% ഏതാണോ കുറവ് ആയത് ധനസഹായമായി നല്കുന്നതാണ്.
ജോലി നഷ്ടപ്പെട്ട പ്രവാസികൾ കുടുംബശ്രീ അയല്ക്കൂട്ട അംഗങ്ങളുടെ കുടുംബാംഗങ്ങളായിരിക്കണം. രണ്ടു വർഷ വര്ഷമെങ്കിലും പ്രവാസ ജീവിതം നയിച്ച വ്യക്തിയായിരിക്കണം. കോവിഡ് മൂലം തൊഴില് നഷ്ടപ്പെട്ട് പ്രവാസം അവസാനിപ്പിച്ചു മടങ്ങിയെത്തി, നിലവില് സംരംഭം ആരംഭിച്ചിട്ടുള്ളവര്ക്ക് അവരുടെ സംരംഭം വിപുലീകരിക്കാന് ഈ പദ്ധതി പ്രകാരം സാധിക്കുന്നതാണ്. കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങള്ക്കും ഈ പദ്ധതിയുടെ ഗുണഭോക്താവാകാം. തൊഴില്രഹിതരായ പ്രവാസി രോഗിയെങ്കില് കുടുംബാംഗങ്ങള്ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറം കുടുംബശ്രീ വെബ്സൈറ്റുവഴി ലഭിക്കുന്നതാണ്.